Friday, September 28, 2012

KGTE Malayalam Word Processing - October 2012 - Speed Question - 3


കമ്പിത്തപാൽ
ഭൂതലത്തിലൂടെ കമ്പികൾ വലിച്ചുകെട്ടി അവയിലൂടെ പ്രത്യേകം ക്രോഢീകരിച്ച കോഡുകളിലുള്ള സന്ദേശങ്ങൾ പ്രസാരണം ചെയ്തുകൊണ്ട് വാർത്താവിനിമയം നടത്തിപ്പോന്ന രീതി. ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരങ്ങൾക്കും വെവ്വേറെ കോഡുകൾ ഇതിൽ ഉപയോഗിച്ചിരുന്നു. അയക്കുന്നിടത്ത് അക്ഷര‍ങ്ങളെ കോഡുകളാക്കി മാറ്റിയും സ്വീകരിക്കുന്നിടത്ത് അവയെ തിരികെ വാക്കുകളാക്കി എഴുതിയും ആണ്‌ ഇത് സാധിച്ചുപോന്നത്. രണ്ടു സ്ഥലത്തും ഒരുപോലെ ഉപയോഗിക്കാവുന്ന ലളിതമായ ഒരു യന്ത്രമേ ഇതിന്നാവശ്യമുണ്ടായിരുന്നുള്ളൂ. ഏറെക്കാലം പ്രചാരത്തിലിരുന്നെങ്കിലും പിൽക്കാലത്ത് ടെലിഫോണിന്റെ പ്രചാരത്തോടെ ഇത് അസംഗതമാകുകയും അപ്രത്യക്ഷമാകുകയും ചെയ്തു. എങ്കിലും വിദൂരവാർത്തവിനിമയരംഗത്തെ ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു ഇത്.
ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ കമ്പി വരിക എന്നു വച്ചാൽ എന്തോ അത്യാഹിതം സംഭവിച്ചപോലെയായിരുന്നു. പലപ്പോഴും ദൂരെ നിന്നുള്ള മരണ വാർത്തകൾ ബന്ധുക്കളെ പെട്ടെന്നു തന്നെ അറിയിക്കാനാണ്‌ ഇതു കൂടുതലായും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് നാട്ടിൻപുറങ്ങളിൽ കമ്പിശിപായി എത്തിയാൽ ആ വാർത്ത കാട്ടുതീ പോലെ പടർന്നെത്തുമായിരുന്നു. ഇംഗ്ലീഷ് വായിക്കാനറിയാതിരുന്ന നാട്ടിൻപുറത്തുകാർ‍ കമ്പിയിലെ വാർത്ത തെറ്റി വായിച്ച് തമാശകളും ദുരിതങ്ങളും സംഭവിച്ചുപോയ കഥകളും വിരളമല്ല.
മറ്റെല്ലാ കണ്ടുപിടുത്തങ്ങളേയും പോലെ ഇതും യുദ്ധകാര്യങ്ങൾക്കാണ് ഏറ്റവും ആദ്യം കാര്യക്ഷമമായി ഉപയോഗിക്കപ്പെട്ടത്. പിൽകാലത്ത് പൊതുജനത്തിന് ‍ ഉപയോഗിക്കാൻ ലഭ്യമായപ്പോഴും മിക്കവാറും (Lower 1264) രാജ്യങ്ങളിൽ അതത് സർക്കാറുകളുടെ നടത്തിപ്പിലായിരുന്നു കമ്പിത്തപാൽ പ്രവർത്തിച്ചുപോന്നത്. അവയുടെ നടത്തിപ്പിനും അതിനുള്ള സംവിധാനങ്ങളുടെ പരിരക്ഷക്കുമായി പ്രത്യേകം നിയമങ്ങൾ തന്നെ സർക്കാറുകൾ പാസ്സാക്കിയിരുന്നു. ഇന്ത്യയിൽ, ലാഭകരമല്ലാതായി പ്രവർത്തനം നിലക്കുന്നതിനു തൊട്ടു മുൻപുവരെ അത് തപാൽ വകുപ്പിൻ കീഴിലാണ് പ്രവർത്തിച്ചുപോന്നത്. പിന്നീട് ടെലിഫോണിനും കമ്പിത്തപാലിനും മാത്രമായി ഒരു വകുപ്പും ഉണ്ടായിവന്നു.
കമ്പിയാഫീസിൽ ചെന്ന് വാങ്ങുന്ന അപേക്ഷാഫാറത്തിൽ കമ്പി അടിക്കേണ്ട മേൽ വിലാസവും അയക്കേണ്ട വിവരവും കുറിച്ചുകൊടുത്താൽ അവിടത്തെ ഉദ്യോഗസ്ഥർ അതിലെ വാക്കുകളുടെ എണ്ണം നോക്കി അതയക്കാൻ വേണ്ട തുക കണക്കാക്കി പറയുകയായിരുന്നു പതിവ്. കേരളത്തിൽ നന്ന് ദൽഹി,കൊൽക്കൊത്ത തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്കും തിരികേയും അയക്കുന്ന കമ്പികൾ കിട്ടാൻ ആദ്യകാലങ്ങളിൽ ഒന്നിൽ കൂടുതൽ ദിവസങ്ങൽ തന്നെ എടുക്കുമായിരുന്നു. അന്ന് പല സ്ഥലങ്ങളിലൂടെ പുനർപ്രേഷണം ചെയ്യപ്പെട്ടാണ് അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയിരുന്നത്. (Higher 2120)

No comments:

Post a Comment