Monday, November 12, 2012

KGTE Malayalam Word Processing Lower and Higher Speed - Model question paper 12-11-2012 (3)


സാമൂതിരി

ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാർ ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേർ ആണ് സാമൂതിരി. ഇംഗ്ലീഷിൽ‍ Zamorin എന്നാണ്. ഇവരുടെ സാമ്രാജ്യം നെടിയിരിപ്പു സ്വരൂപം എന്നാണ് അറിയപ്പെടുന്നത്. കുന്നലക്കോനാതിരി എന്നും അവർ അറിയപ്പെട്ടിരുന്നു. ചേരമാൻ പെരുമാളിൽ നിന്നും നാടുവാഴിസ്ഥാനം ലഭിച്ച ഏറാടിമാരാണ്‌ ഇവർ. പോർത്തുഗീസുകാർ വാസ്കോ ഡി ഗാമ യുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചേർന്നത് മാനവിക്രമൻ സാമൂതിരി യുടെ കാലത്താണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ചവരാണ് സാമൂതിരിമാർ‍. കോഴിക്കോട് ആസ്ഥാനമുണ്ടായിരുന്നിട്ടുകൂടി, പൊന്നാനിപ്പുഴയുടേയും ഭാരതപ്പുഴയുടേയും അധീശത്വം നേടാനായുള്ള പരിശ്രമങ്ങൾ സാമൂതിരി നടത്തിയിരുന്നതിന്റെ ചരിത്രമാണ്‌ കൂടുതലും ഉള്ളത്. ചത്തും കൊന്നും നാട് ഭരിക്കുവാനുള്ള അവകാശം ചേരമാൻ പെരുമാളിൽ നിന്ന് ലഭിച്ചു എന്നു പറയപ്പെടുന്ന സാമൂതിരിമാർക്ക് തുറമുഖങ്ങൾ മുഖേന മദ്ധ്യകാല കേരളത്തിൽ ഏറ്റവും തിളക്കമേറിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞു. കൊച്ചി താവഴിയിലും കോലത്തിരിമാരിലുമുണ്ടായിരുന്ന കുടുംബഛിദ്രങ്ങൾ സാമൂതിരിമാർക്കില്ലാതിരുന്നതും ഇതിനു മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വസ്ത്രധാരണത്തിലോ ശരീരപ്രകൃതിയിലോ രാജാവിന്‌ മറ്റു ഹിന്ദുക്കളിൽ നിന്ന് യാതൊരു പ്രത്യേകതയുമില്ല എന്നാണ്‌ അബ്ദുൾ റസാഖ് വിവരിക്കുന്നത്. അദ്ദേഹത്തിന്റെ വിവരണപ്രകാരം എല്ലാ ഹിന്ദുക്കളുടേയും പോലെ അദ്ദേഹവും അർദ്ധനഗ്നനാണ്‌. ബഹുഭാര്യത്വം അതേ സമയം തന്നെ സാമൂതിരിയുടെ ഭാര്യമാർക്ക് മറ്റു ഭർത്താക്കന്മാരും ഉണ്ടായിരുന്നു. സാമൂതിരി ആദ്യമായി പണികഴിപ്പിച്ചത് തളി ക്ഷേത്രത്തിനു പടിഞ്ഞാറായി [Lower 1252/1380] കണ്ടങ്കൂലഹ്ത്തിനടുത്തുള്ള അമ്പാടിക്കോവിലകമായിരുന്നു. കിഴക്കേ കോവിലകത്തെ ഏറ്റവും പ്രായം ചെന്ന (കാരണവർ) ആൾക്ക് താമസിക്കാനായി മറ്റൊരു കോവിലകവും ഉണ്ടാക്കി. കിഴക്കെ കോവിലകത്തെ പ്രായം ചെന്ന ആളുടെ പേരാണ് തിരുമുൽ‍പാട്. അദ്ദേഹമാണ് പിന്നീട് സാമൂതിരിയായി മാറുക. വയസ്സിന്റെ അളവിൽ അടുത്ത ആൾ ഏറനാടു ഇളം കൂറ് എന്നും പിന്നീട് നമ്പ്യാതിരി തിരുമുൽ‍പാട് എന്നും അതിനുശേഷം ഏറാൾപാട് എന്നും അറിയപ്പെട്ടു. മൂന്നാമത്തെ കാരണവരെ മുന്നാല്പാട് എന്നും നാലാമത്തെ ആൾ ഏടത്തനാട്ടു തിരുമുൽ‍പാട് എന്നും അഞ്ചാമത്തെ ആൾ നെടിയിരിപ്പിൽ മൂത്ത ഏറാടി എന്നും അടുത്തവരെ യഥാക്രമം എടത്രാൾപ്പാട്, നെടുത്രാൾപ്പാട് എന്നും പറഞ്ഞു പോന്നു. ഇവർക്ക് താമസിക്കാനായാണ് ഏറമ്പിരി കോവിലകം ഉണ്ടാക്കിയത്. 1470 മുതൽ ആരംഭിച്ച രേവതി പട്ടത്താനത്തിനു മൂന്നാൾപാട് സ്ഥിരമായി സാക്ഷ്യം വഹിക്കുമായിരുന്നു. മാമാങ്കാവസരങ്ങളിൽ സാമൂതിരി ഭാരതപ്പുഴയുടെ വലതുവശത്തും ഏറാൾപ്പാട് ഇടതുവശത്തും തമ്പടിച്ചു പാർക്കുകയായിരുന്നു പതിവ്. [Higher 2012/2224]

No comments:

Post a Comment